മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നവരാണോ? നിങ്ങള്‍ക്ക് നഷ്ടമാകുന്നതെന്തൊക്കെയാണെന്നോ..
നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ട. ജീവകം എ, ബി, കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ് തുടങ്ങിയ ഘടകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അനിവാര്യമായ 9 അവശ്യ അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. അതേസമയം പലരും മുട്ടയുടെ മഞ്ഞ ഒഴിവാക്കുകയാണ് പതിവ്. മുട്ടയുടെ വെള്ളയില്‍ നിന്നും മഞ്ഞയില്‍ നിന്നും ധാരാളം പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കും.
മുട്ടയുടെ വെള്ളയില്‍ കലോറി കുറവും മഞ്ഞയില്‍ കൂടുതലുമാണ്. മഞ്ഞയില്‍ നിന്ന് വിറ്റാമിനും മിനറലുകളും ധാരാളം ലഭിക്കുമ്പോള്‍ വെള്ളയില്‍ നിന്ന് ലഭിക്കുന്നത് കുറവായിരിക്കും. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആവശ്യമുള്ളതാണ്. അതിനാല്‍ മുട്ട മുഴുവനായി കഴിക്കുന്നതാണ് ഏറെ ഉത്തമം. എല്ലുകളുടെയും പല്ലിന്റെയും പേശികളുടെയും ബലത്തിനും മുട്ട സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷി കൂട്ടാനും മുടിയുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമെല്ലാം മുട്ടയിലുള്ള പോഷകങ്ങള്‍ സഹായിക്കുന്നുണ്ട്.